
കോട്ടയം: സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ള യുവജനങ്ങളുടെ വോട്ടിന് ജനാധിപത്യ സംവിധാനത്തിൽ അതീവ പ്രാധാന്യമാണുള്ളതെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ പറഞ്ഞു. സമ്മതിദായകദിനത്തോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പുവിഭാഗം സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. വോട്ടിന്റെ മൂല്യത്തെക്കുറിച്ച് ബോധവാന്മാരാകുകയും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സ്വന്തം കർത്തവ്യമായി യുവജനങ്ങൾ കരുതണമെന്നും കളക്ടർ പറഞ്ഞു. ഓൺലൈൻ ചടങ്ങിൽ തിരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, സ്വീപ് നോഡൽ ഓഫീസർ അശോക് അലക്‌സ് ലൂക്ക് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.