
കോട്ടയം: പ്രകൃതിഭംഗി നിറഞ്ഞ സി.എം.എസ്. കോളേജ് ക്യാമ്പസിന് പുതുശോഭ പകർന്ന് കുറ്റൻ ശിൽപ്പങ്ങൾ ഒരുങ്ങുന്നു. ഓടിലും ശിലയിലും തീർക്കുന്ന ശിൽപ്പങ്ങളാണ് ക്യാമ്പസിലെ ശിൽപ്പോദ്യാനത്തിൽ സ്ഥാപിക്കുക. പ്രശസ്തശില്‍പ്പികളായ കെ.എസ്. രാധാകൃഷ്ണന്‍, ജോണ്‍സണ്‍ എം.കെ., അജയന്‍ വി. കാട്ടുങ്ങല്‍, സനുല്‍ കുട്ടന്‍, ചിത്ര. ഇ.ജി, വി. സതീശന്‍, ഹര്‍ഷ വല്‍സന്‍ എന്നിവരാണ് ശില്‍പ്പങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. പല ഘട്ടങ്ങളിലൂടെയാണ് ശില്‍പ്പോദ്യാനം പൂര്‍ത്തിയാകുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിലൂടെ പൂര്‍ത്തിയാകുന്ന ആദ്യ ഘട്ടത്തില്‍ ഏഴുശില്‍പ്പങ്ങളാണ് ഉണ്ടാവുകയെന്നും പുര്‍ത്തിയാകുന്ന ശില്‍പ്പങ്ങള്‍ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ പറഞ്ഞു.