ഏറ്റുമാനൂർ: ടൗൺ കുരിശുപള്ളി ജംഗ്ഷനിൽ ഹൈമാസ്‌റ് ലൈറ്റ് സ്ഥാപിക്കാൻ പ്രാദേശിക വികസന ഫണ്ടിൽനിന്നും 8 ലക്ഷം രൂപ അനുവദിച്ചതായി തോമസ്‌ ചാഴികാടൻ എം.പി അറിയിച്ചു. കുരിശുപള്ളി ജംഗ്ഷനിൽ ഏറ്റുമാനൂർ - അതിരമ്പുഴ റോഡ് എം.സി റോഡുമായി ചേരുന്ന സ്ഥലത്താണ് 16 മീറ്റർ ഉയരത്തിൽ 300 വാട്സിന്റെ 6 എൽഇഡി ഫ്ലഡ് ലൈറ്റ് ഉൾപ്പെടെ പ്രത്യേകം രൂപകല്പന ചെയ്ത ആധുനിക ഹൈമാസ്‌റ് ലൈറ്റ് സ്ഥാപിക്കുന്നത് . ഇതോടെ ഏറ്റുമാനൂർ ടൗണിലെയും, നീണ്ടൂർ റോഡിലെയും, അതിരമ്പുഴ റോഡിലെയും ഇരുട്ടിന് ശാശ്വത പരിഹാരമാവും. കേരള സർക്കാർ അക്രെഡിറ്റഡ് ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡ് ആണ് ലൈറ്റ് സ്ഥാപിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്.