road



രാജാക്കാട് : പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസനമൊരുക്കാൻ പള്ളി കമ്മിറ്റി മുന്നിട്ടിറങ്ങി. .പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി കമ്മിറ്റിയംഗങ്ങളാണ് ഗതാഗതത്തിന് റോഡ് ഇല്ലാത്ത പഴയവിടുതിക്കാർക്ക് റോഡ് നൽകിയത്. പഴയവിടുതി ടൗണിൽ നിന്നും ഈട്ടിക്കൽ പടിയിലേക്ക് പോകുന്ന മൂന്നടി നടപ്പുവഴിയാണ് വാഹനങ്ങൾ കടത്തികൊണ്ടുപോകുവാനുള്ള വീതിയിൽ നിർമ്മിച്ചത്.ആ ഭാഗത്തുള്ള 15 ഓളം കുടുംബങ്ങൾ നിരവധി വർഷങ്ങളായി നടപ്പുവഴിയിലൂടെയാണ് ഇതുവരെ സഞ്ചരിച്ചത്.തൊട്ടടുത്തിരിക്കുന്ന വീടും, പള്ളിയുടെ കെട്ടിടവും സ്ഥിതി ചെയ്യുന്നതിന്റെ നടുവിലൂടെയായിരുന്നു നടപ്പാത.അടുത്ത നാളിൽ വാർഡിൽ ഉപതെരഞ്ഞെടുപ്പു നടന്ന അവസരത്തിൽ വോട്ടു ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് തോമസിനോട് റോഡിന്റെ ആവശ്യകതയെപ്പറ്റി പറയുകയും അദ്ദേഹം ജയിച്ചു വന്നയുടനെ തന്നെ പള്ളി പൊതുയോഗത്തിന് അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് കെട്ടിടത്തിന്റെ വശം പൊളിച്ചു മാറ്റി റോഡ് നൽകാൻ ധാരണയായത്. ഇന്നലെ രാവിലെ പള്ളി കമ്മിറ്റി ഭാരവാഹികളായ സാം കളിയ്ക്കൽ, സാജു പുൽപ്പറമ്പിൽ,ജോഷി കന്യാകുഴിയിൽ എന്നിവരുടെ നേതൃത്വത്തിൽ
വാർഡുമെമ്പർ പ്രിൻസ് കന്യാകുഴി,സണ്ണി പണ്ടാരത്തിക്കുടി,ബാബുലാൽ,ബിജു കോട്ടയിൽ,മത്തായി കന്യാകുഴി,എബിസൺ,ബിജു വെട്ടിക്കുളം എന്നിവർ ചേർന്ന് റോഡ് നിർമ്മിച്ചത്.