jayachandran

കുമരകം: ഡ്രെെവിംഗ് ടെസ്റ്റ് നടത്തിക്കാെണ്ടിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഡ്രൈവിംഗ് സ്കൂൾ ഉടമ മർദ്ദിച്ചു. കാരാപ്പുഴ സ്വദേശി എം.ബി. ജയചന്ദ്രനാണ് ചെങ്ങളത്ത് വച്ച് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് 12 ന് ഡ്രൈവിംഗ് ടെസ്റ്റിനിടയിലായിരുന്നു സംഭവം. ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന മനോജിന് ലൈസൻസില്ലാത്തതിനാൽ മൈതാനത്ത് പ്രവേശിക്കുന്നതിൽ നിന്ന് എം.വി.ഐ വിലക്കി. ഇതേനെച്ചൊല്ലി മനോജും ജയചന്ദ്രനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മനോജ് മർദ്ദിക്കുകയായിരുന്നുവെന്നു ജയചന്ദ്രൻ പറഞ്ഞു. മർദ്ദനമേറ്റ ജയചന്ദ്രൻ കുമരകം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ എസ്. ജയരാജ് പറഞ്ഞു. ഡ്രൈവിംഗ് സ്കൂൾ ഉടമയും തനിക്കു മർദ്ദനമേറ്റതായി ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്.