matha

ചങ്ങനാശേരി: വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന മാതാ അമൃതാനന്ദമയീദേവിയുടെ ആശ്രമശാഖ, തുരുത്തിയിൽ പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. 27 ന് മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി ഭദ്രദീപപ്രകാശനം നടത്തും. ഉദ്ഘാടനസമ്മേളനം ഓൺലൈനായി നടക്കും. സ്ഥാപക ഡയറക്ടർ ഗോപാലകൃഷ്ണവൈദിക് അദ്ധ്യക്ഷത വഹിക്കും. കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, മെമ്പർമാരായ ജിജി ബൈജു, അനിത സാബു, സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ, പാലാ മഠാധിപതി യതീശ്വരാമൃതചൈതന്യ എന്നിവർ പങ്കെടുക്കും. ചങ്ങനാശേരി മഠാധിപതി സ്വാമിനി നിഷ്ഠാമൃതപ്രാണ, പുനീതാമൃതചൈതന്യ തുടങ്ങിയവർ നേതൃത്വം നൽകും.