exam

കൊച്ചി: കൊവിഡ് നിയന്ത്രണവിധേയമാകുന്നതുവരെ പരീക്ഷകൾ മാറ്റിവയ്ക്കാനും ഓൺലൈൻ ക്ലാസ്സുകൾ ക്രമീകരിക്കാനും സർക്കാർ തയ്യാറാവണമെന്ന് എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. കോളേജിലെത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ആശങ്കാജനകമായ സ്ഥിതിയാണ്. പരീക്ഷ മേൽനോട്ടത്തിന് ആവശ്യമായ അദ്ധ്യാപകർ പോലുമില്ല. തിരിച്ചറിയപ്പെടാത്ത രോഗികളായ വിദ്യാർത്ഥികൾ മറ്റുള്ളവർക്കൊപ്പം പരീക്ഷ എഴുതേണ്ടി വരുന്നതും ക്ലാസുകളിൽ ഇരിക്കേണ്ടി വരുന്നതും വലിയ ക്ലസ്റ്ററുകൾക്ക് കാരണമാകുമെന്ന് യു.ഡി.എഫ് സെനറ്റ് അംഗങ്ങളായ ഡോ. ജിജി, എ.ജെ ഇമ്മാനുവൽ, ഡോ. സജു മാത്യു, ഡോ. സിറിയക് ജോസ്, ഡോ. ആൽസൺ മാർട്ട്, സജിത് ബാബു എന്നിവർ ചൂണ്ടിക്കാട്ടി.