
ചങ്ങനാശേരി: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 29ന് രാവിലെ 11 മുതൽ സംരംഭകത്വ ബോധവത്ക്കരണ വെബിനാർ നടത്തും. പുതിയതായി സംരംഭങ്ങൾ നടത്തുവാൻ താൽപര്യമുള്ളവർ, സ്വാശ്രയ സംഘങ്ങൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളിൽ ഗുണഭോക്താക്കൾ ആകാൻ താല്പര്യമുള്ള വനിതാ ഗ്രൂപ്പുകൾ എന്നിവർക്ക് പങ്കെടുക്കാം. സംരംഭങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വായ്പ ലഭ്യമാകാൻ ആവശ്യമായ നടപടി ക്രമങ്ങൾ, വിവിധ സ്വയം തൊഴിൽ പദ്ധതികൾ എന്നിവ സംബന്ധിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും. ഫോൺ: 7034884945 (വ്യവസായ വികസന ഓഫീസർ, മാടപ്പള്ളി ബ്ലോക്ക്)