വൈക്കം : യുവജനങ്ങളുടെ കൂട്ടായ്മ ബ്രാഹ്മണസമുദായത്തിന്റെ ശക്തിയായി മാറണമെന്ന് കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി.കൃഷ്ണമൂർത്തി പറഞ്ഞു. കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമവും പൊങ്കൽ ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന വിഭാഗം പ്രസിഡന്റ് അർജുൻ ത്യാഗരാജയ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിൻ കൃഷ്ണമൂർത്തി, കൺവീനർ ആർ.സുബ്രഹ്മണ്യം, ബ്രാഹ്മണസഭ ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ, വൈക്കം സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രൻ, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വർണം രാമനാഥൻ, സെക്രട്ടറി സന്ധ്യ ബാലചന്ദ്രൻ, വൈക്കം ഉപസഭ പ്രസിഡന്റ് സീതാലക്ഷ്മി, സെക്രട്ടറി പ്രിയ അയ്യർ, മേഘ കൃഷ്ണമൂർത്തി, പി.ചിത്രലക്ഷ്മി, പി.സീതാരാമൻ, രാഹുൽ കൃഷ്ണൻ, കെ.ധനൂഷ്, കേശവ് ശങ്കർ, കെ.ദേവിക എന്നിവർ പ്രസംഗിച്ചു.