വൈക്കം : ഉല്ലല കൊതവറ ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ ചോതി നക്ഷത്രം മഹോത്സവം ഭക്തിനിർഭരമായി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്റി പാണാവള്ളി ഷാജി അരവിന്ദൻ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി ഷിബിൻ ശാന്തി, ഉണ്ണി ശാന്തി എന്നിവർ സഹകാർമികരായി. ക്ഷേത്രം പ്രസിഡന്റ് ദിനമണി രേവതി, രക്ഷാധികാരി നന്ദഗോപൻ കളച്ചിറ, സെക്രട്ടറി വി.വിജേഷ് പുത്തൻതറ എന്നിവർ നേതൃത്വം നൽകി.