വൈക്കം : ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ എ.ഐ.വൈ.എഫ് വെച്ചൂർ മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി സജീവ് ബി.ഹരൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എം മനു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അഭിഷേക്, പ്രവീൺ, അച്ചു, ത്രിദീപ്, അർജുൻ, റെജി എന്നിവർ പങ്കെടുത്തു.