വൈക്കം : ജോയിന്റ് കൗൺസിൽ വൈക്കം മേഖലാ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. ജലഗതാഗത വകുപ്പ് ജീവനക്കാരൻ അനിൽ കുമാറിന് മെമ്പർഷിപ്പ് നൽകി സംസ്ഥാന കമ്മി​റ്റി അംഗം എസ്.പി സുമോദ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുരേഷ് , ടി.എസ്.സുരേഷ് ബാബു, വനിത കമ്മി​റ്റി സംസ്ഥാന സമിതി അംഗം പ്രീതി പ്രഹ്ലാദ്, ജില്ലാ കമ്മി​റ്റി അംഗങ്ങളായ കെ.പി ദേവസ്യ, എൻ സുദേവൻ, മേഖലാ നേതാക്കളായ കെ.എം സുമിത്, ടി.ടി വിമൽ കുമാർ, പി.കെ സുജിതാമോൾ എന്നിവർ പങ്കെടുത്തു.