ചങ്ങനാശേരി: എൻ.എസ്.എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഹയർ സെക്കൻഡറി അദ്ധ്യാപിക (ജൂനിയർ) തസ്തികയിലേക്ക് ഫെബ്രുവരി 2,3 തീയതികളിൽ നടത്താനിരുന്ന അഭിമുഖം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.