
മണർകാട് : നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ പത്തോടെ നാലുമണിക്കാറ്റിന് സമീപം നീലാണ്ടൻ പടിയിലായിരുന്നു അപകടം. പത്തനംതിട്ട ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേയക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റും ലൈനും തകർന്നു വീണു. ഡ്രൈവർക്ക് പ്രഷർ കുറഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സ്ഥലത്തെത്തിയ മണർകാട് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങുകയും ഗതാഗത തടസവും നേരിട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെദ്യുതി ബന്ധം പുന:സ്ഥാപിച്ചു.