
കോട്ടയം : കളിമൺ ഉത്പന്ന നിർമ്മാണം കുലത്തൊഴിലാക്കിയ സമുദായത്തിൽപ്പെട്ടവർക്ക് നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലെ സംരംഭങ്ങളുടെ ആധുനികവത്കരണത്തിനുമായി വായ്പയ്ക്ക് അപേക്ഷിക്കാം. ആറുശതമാനം പലിശനിരക്കിൽ പരമാവധി രണ്ടുലക്ഷം രൂപവരെയാണ് വായ്പ. തിരിച്ചടവ് കാലാവധി 60 മാസം. കുടുംബവാർഷിക വരുമാനപരിധി മൂന്നുലക്ഷം. വിശദവിവരങ്ങൾ www.keralapottery.org വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, സംസ്ഥാന കളിമൺപാത്ര നിർമ്മാണ, വിപണന ക്ഷേമ വികസന കോർപറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനക നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 2727010, 9497690651, 9946069136.