കോട്ടയം: വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ ആശുപത്രിയിൽ എത്തിച്ചു. കോട്ടയം യൂണിറ്റി ടവറിന് സമീപം തനിച്ചു താമസിച്ചിരുന്ന വെടിപ്പുര ലൈൻ മഴുക്കാട് വീട്ടിൽ മാണി ജേക്കബ് (74) നെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 3.15 ഓടെയാണ് സംഭവം. രണ്ട് ദിവസമായി വീടിനു പുറത്തേയ്ക്ക് കാണാതിരുന്നതിനെ തുടർന്ന് സമീപത്തുള്ള ഷാജിയെന്നയാളാണ് കോട്ടയം അഗ്നിശമനസേനയിൽ വിവരമറിയിച്ചത്. തുടർന്ന് സേനയെത്തി നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ അബോധാവസ്ഥയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന്ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഡിയം കുറഞ്ഞു പോയതാണ് അബോധാവസ്ഥയിലാകാൻ ഇടയാക്കിയതെന്ന് ആശുപത്രി അധികൃതർ സേനയെ അറിയിച്ചു.