
രണ്ടിൽ ഒരാൾക്ക് കൊവിഡ്
50 ശതമാനം കടന്ന് ടി.പി.ആർ
കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയെ "സി' കാറ്റഗറിയിൽ ഉൾപ്പെടുത്തി കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് പേരിൽ ഒരാൾക്ക് വീതം കൊവിഡെന്ന ഗുരുതരസ്ഥിതിയിലൂടെയാണ് ജില്ല കടന്നു പോകുന്നത്. ഇന്നലെ ലഭിച്ച 7556 പരിശോധനാഫലങ്ങളിൽ 3834 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആർ 50 ശതമാനം കടന്നു. 3834 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 88 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3275 പേർ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 1718 പുരുഷൻമാരും 1649 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും 466 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 576പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 21808 പേരാണ് ചികിത്സയിലുള്ളത്. 33277 ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം : കോട്ടയം -530, ചങ്ങനാശ്ശേരി- 144, ചിറക്കടവ്- 126, മുണ്ടക്കയം-106, കാഞ്ഞിരപ്പള്ളി- 96, ഏറ്റുമാനൂർ, എലിക്കുളം -89, എരുമേലി- 78, രാമപുരം- 75, കറുകച്ചാൽ-73, ആർപ്പൂക്കര- 68, പാലാ, പാമ്പാടി -67, പാറത്തോട്- 66, ഭരണങ്ങാനം -65, വൈക്കം- 64, വെളിയന്നൂർ- 60, അതിരമ്പുഴ -59, മീനച്ചിൽ, കരൂർ -58, വാഴൂർ, തലയോലപ്പറമ്പ്,മേലുകാവ് -56, കടുത്തുരുത്തി- 54, പനച്ചിക്കാട് -53, അയ്മനം -49, വാഴപ്പള്ളി- 47, തിടനാട്- 45, വാകത്താനം, പുതുപ്പള്ളി, വിജയപുരം- 44, കടനാട്- 43, മരങ്ങാട്ടുപളളി- 42, വെള്ളാവൂർ, വെള്ളൂർ, ഈരാറ്റുപേട്ട -41, തലപ്പലം, കങ്ങഴ- 40, മാടപ്പള്ളി, കല്ലറ, കിടങ്ങൂർ- 39, ഉഴവൂർ -36, മുളക്കുളം, പൂഞ്ഞാർ തെക്കേക്കര -35, മുത്തോലി- 34, ഞീഴൂർ, മണർകാട്, കുറിച്ചി- 31, മണിമല -30, കടപ്ലാമറ്റം, കുറവിലങ്ങാട്, പൂഞ്ഞാർ- 29, കാണക്കാരി- 27, ടി.വി.പുരം, മാഞ്ഞൂർ-26, നെടുംകുന്നം, അകലക്കുന്നം -24, അയർക്കുന്നം, ഉദയനാപുരം, പായിപ്പാട്,കോരുത്തോട്- 23, കൊഴുവനാൽ, നീണ്ടൂർ, തൃക്കൊടിത്താനം -22, തലനാട്, പള്ളിക്കത്തോട് -21, ചെമ്പ്, കൂരോപ്പട, മറവൻതുരുത്ത്, മീനടം- 18, തീക്കോയി- 16, തിരുവാർപ്പ് -15, കൂട്ടിക്കൽ, മൂന്നിലവ്, കുമരകം- 14.
നിയന്ത്രണങ്ങൾ ഇങ്ങനെ
പൊതു പരിപാടികളടക്കം എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കി
മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾ
സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവ അടയ്ക്കണം
ബിരുദ ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകൾ ഒരാഴ്ച ഓൺലൈൻ
10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്റർ ഉൾപ്പെടെ) ഒരാഴ്ചത്തേയ്ക്ക് ഓൺലൈൻ
ജില്ലാ കൺട്രോൾ റൂം നമ്പരുകൾ
കൊവിഡ് ജില്ലാ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. 9188610015, 9188610016, 9188610017 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ജില്ലാ മാനസികരോഗ്യ പരിപാടിയുടെ ഭാഗമായി കൊവിഡ് സ്ഥിരീകരിച്ചവർക്ക് മാനസിക പിന്തുണയ്ക്കായി 95393 55724 എന്ന ഹെൽപ്പ് ലൈൻ നമ്പരിലും ബന്ധപ്പെടാം.