
കോട്ടയം : ബിവറേജുകൾക്കും, ബാറുകൾക്കും, കള്ളുഷാപ്പുകളും പ്രവർത്തിക്കാൻ നിയന്ത്രണിമില്ലാത്ത അനുമതി നൽകിയ ജില്ലാ ഭരണകൂടം ആരാധനാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രം നടത്തണമെന്നുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാനും കേരള കോൺഗ്രസ് നേതാവുമായ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ക്രൈസ്തവ ദേവാലയങ്ങളിലും, ഹൈന്ദവ അമ്പലങ്ങളിലും, മുൻകൂട്ടി നിശ്ചയിച്ച തിരുനാളുകളും, ഉത്സവങ്ങളും നിറുത്തിവയ്പ്പിക്കുന്നത് മതവിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ആരാധനാലയങ്ങളിൽ നിശ്ചിത എണ്ണം ആളുകളെ ക്രമപ്പെടുത്തി മുൻകൂട്ടി നിശ്ചയിച്ച മതപരമായ ആഘോഷ ചടങ്ങുകൾ നടത്തുവാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.