മുണ്ടക്കയം: മഹാപ്രളയത്തിൽ നഷ്ടമായ പാലത്തിനു പകരമായി ജനകീയ പാലം തുറന്നു. കൊക്കയാർ പഞ്ചായത്തോഫീസിനു സമീപം കൊക്കയാർ വെംബ്ലി റോഡിൽ തകർന്ന പാലത്തിനു പകരമാണ് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് പാലം നിർമ്മിച്ചത്. 5 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്റെ അദ്ധ്യക്ഷതയിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു ജനകീയ പാലം നാടിന് സമർപ്പിച്ചു. സജിനി ജയകുമാർ, നെച്ചൂർ തങ്കപ്പൻ, സ്വർണ്ണലത അപ്പുകുട്ടൻ, നൗഷാദ് വെംബ്ലി , അബ്ദുൽ വാഹിദ്, ഈപ്പച്ചൻ മാത്യു, കെ.കെ. ധർമിഷ്ടൻ, യു.സി. വിനോദ്, സജിത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.