ചങ്ങനാശേരി : കാണാതായ തൃക്കൊടിത്താനം കിളിമല സ്വദേശിനിയെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തി. മാനസികവെല്ലുവിളി നേരിടുന്ന 46 വയസുള്ള ബിന്ദു സന്തോഷിനെയാണ് ഇന്നലെ കണ്ടെത്തിയത്. തൃക്കൊടിത്താനം പൊലീസിന്റെയും, ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.