പൊൻകുന്നം: കേന്ദ്രസർക്കാർ നടപ്പാക്കാൻ തയാറെടുക്കുന്ന റബർ ആക്ട് കർഷകരെ ദ്രോഹിക്കുന്നതാണെന്നും സബ്‌സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തകർക്കുകയാണെന്നും ആരോപിച്ച് യൂത്ത്ഫ്രണ്ട് (എം) പ്രതിഷേധിച്ചു. പൊൻകുന്നം പോസ്റ്റ് ഓഫീസിനു മുൻപിൽ റബർ ഷീറ്റ് കത്തിച്ച് നടത്തിയ പ്രതിഷേധം അഡ്വ.സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിച്ചു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഷാജി നല്ലെപ്പറമ്പിൽ, കെ.എ.എബ്രഹാം, രാഹുൽ ബി.പിള്ള, ഷിജോ കൊട്ടാരം എന്നിവർ പ്രസംഗിച്ചു.