p

ചങ്ങനാശേരി : കൊവിഡ് വ്യാപന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി പരീക്ഷകൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി. പല കോളേജുകളിലും ക്ലസ്റ്റർ രൂപപ്പെട്ടരിക്കുകയാണ്. ഓൺലൈൻ ക്ലാസുകളും പരീക്ഷയോടൊപ്പം നടക്കുകയുമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ ഇരട്ടി ക്ലാസ് മുറികൾ ആവശ്യമാണ്. പരീക്ഷാസമ്മർദ്ദം കാരണം വിദ്യാർത്ഥികൾ കൊവിഡ് മറച്ചുവച്ച് പരീക്ഷയിൽ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് വഴിതെളിക്കും. അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ആരോഗ്യപരിരക്ഷ മുൻനിറുത്തി രോഗവ്യാപനം കുറയുന്നതുവരെ പരീക്ഷകൾ നിറുത്തിവയ്ക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.