പാലാ: പ്രവിത്താനം കോടിയാനിച്ചിറ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മഹോത്സവവും പൊങ്കാലയും ഓഫീസ് മന്ദിര ശിലാസ്ഥാപനവും സംയുക്തമായി ഫെബ്രുവരി 1 മുതൽ 7 വരെ തീയതികളിൽ നടക്കും. തന്ത്രി ബാബു നാരായണൻ, മോഹനൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
ഫെബ്രുവരി 1ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 8ന് മൃത്യുജ്ഞയഹോമം, 12.30ന് അന്നദാനം, നിറമാല, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, സുദർശനഹോമം, രാത്രി 8ന് അത്താഴപൂജ. 2ന് രാവിലെ 8.30ന് സ്വാമി ഗുരുപ്രസാദ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. 9.30ന് പൊങ്കാല, 12ന് അന്നദാനം. 3ന് രാവിലെ 10ന് കലശാഭിഷേകം, 12.30ന് അന്നദാനം, രാത്രി 8ന് ഭജന. നാല്, അഞ്ച് തീയതികളിൽ ഇതേ പരിപാടികൾ തുടരും. 6ന് രാവിലെ 10.30ന് സർപ്പങ്ങൾക്ക് തളിച്ചുകൊടുക്കൽ, 12.30ന് അന്നദാനം, രാത്രി 8ന് ഭജന, 8.30ന് അത്താഴപൂജ. 7ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 10ന് കുംഭകുട ഘോഷയാത്ര പുറപ്പാട്, 10.30ന് കലശാഭിഷേകം, 12.30ന് കുംഭകുടാഭിഷേകം, 1ന് വലിയ കാണിക്കയും മഹാപ്രസാദ ഊട്ടും, വൈകിട്ട് 5ന് താലപ്പൊലി പുറപ്പാട്, 6.30ന് വിശേഷാൽ ദീപാരാധന, 7ന് ഭജന, 9ന് അത്താഴ പൂജ, 12ന് വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.