രാജാക്കാട്: മുൻ മന്ത്രി എം.എം മണിയുടെ അഞ്ച് ലക്ഷം രൂപ ആസ്തിവികസന ഫണ്ടും,ക്ഷീര വികസനവകുപ്പിന്റെ 525000 രൂപ ഫണ്ടും മുടക്കി പഴയവിടുതി ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണം പൂർത്തിയാക്കിയ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തി. എം.എം മണി എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. അന്താരാഷ്ട്ര യൂത്ത് ബാസ്‌ക്കറ്റ് ബോൾ മത്സരത്തിൽ റീബൗണ്ടർ അവാർഡ് നേടിയ അഭിരാമി അജിതിനേയും സംസ്ഥാന ഗുസ്തി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജെസ് ലിൻ ഷാജനേയും ആദരിച്ചു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് കെട്ടിട നിർമ്മാണ കരാറുകാരനെ ആദരിച്ചു. വാർഡുമെമ്പർ പ്രിൻസ് തോമസ്, സംഘം പ്രസിഡന്റ് ഷാജി റാത്തപ്പിള്ളിൽ,സെക്രട്ടറി അനൂപ് എസ് നായർ,ഭരണസമിതി അംഗങ്ങളായ ജോയി തമ്പുഴ,തങ്കച്ചൻ വടക്കേടത്ത്,ലൈല കരുണാകരൻ,സൗമ്യ അജേഷ്,ശാലിനി ബിജു എന്നിവർ പ്രസംഗിച്ചു