കാളികാവ് :കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഫെബ്രുവരി 10ന് നടക്കുന്ന പ്രതിഷ്ഠ കർമ്മത്തോടനുബന്ധിച്ചുള്ള യാഗശാലയുടെ കാൽനാട്ടുകർമ്മം എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.സി ബൈജു, കാളികാവ് ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് സി.എം പവിത്രൻ, സെക്രട്ടറി കെ.പി വിജയൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി ടി.കെ സന്ദീപ് മുഖ്യകാർമ്മികത്വം വഹിച്ചു.