പാലാ: ഇലവീഴാപൂഞ്ചിറയെ ദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. ആധുനികരീതിയിൽ നവീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.11 കോടി 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പുരോഗമിക്കുന്നത്.

മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ബഞ്ചമിൻ, തോമസ് വടക്കേൽ, ബിജു സോമൻ, പ്രസന്ന സോമൻ, അനൂപ് കെ കുമാർ, വിനോദ് വേരനാനി,, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.