
കോട്ടയം : ആരാധനാലയങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച തിരുനാളുകളും, ഉത്സവങ്ങളും കൊവിഡ് മാനദണ്ഡപ്രകാരം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല മുഖ്യപ്രസംഗം നടത്തി. കുര്യൻ പി കുര്യൻ, ജോൺ ജോസഫ്, ജോമോൻ ഇരുപ്പക്കാട്ട്, ലിറ്റോ പാറേക്കാട്ടിൽ, പ്രതിഷ് പട്ടിത്താനം,ഡിജു സെബാസ്റ്യൻ , സിബി നെല്ലൻ കുഴിയിൽ, ടു ഫിൻ തോമസ് , ഷിജു പാറപ്പുറം തുടങ്ങിയവർ പങ്കെടുത്തു.