athy

കോട്ടയം : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ആരാധനകൾക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കോട്ടയം അതിരൂപത ആവശ്യപ്പെട്ടു. അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അതിരൂപതയിലെ ഫൊറോന വികാരിമാരുടെയും പാസ്റ്ററൽ കൗൺസിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെയും സമുദായസംഘടനാ ഭാരവാഹികളുടെയും ഓൺലൈൻ യോഗം ഇക്കാര്യത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചു. ദേവാലയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികളുടെ പങ്കാളിത്തത്തോടെ ആരാധന നടത്താൻ അനുമതി നൽകണമെന്നുംം യോഗം ആവശ്യപ്പെട്ടു.