
ചിറക്കടവ് : ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് ചിറക്കടവ് താവൂർ കടമ്പനാട്ടുപടി മുത്തുഭവനം പുഷ്പരാജിന്റെ മകൻ രാജീവ് (20) മരിച്ചു. വ്യാഴാഴ്ച രാത്രി 9.30 ന് കാഞ്ഞിരപ്പള്ളിമണിമല റോഡിൽ മണ്ണാറക്കയത്തിന് സമീപമായിരുന്നു അപകടം. പിൻസീറ്റിൽ യാത്ര ചെയ്ത കടമ്പനാട്ടുപടി പാലത്താനത്ത് അഖിലിന് (23) സാരമായി പരിക്കേറ്റു. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. ഇരുവരും കാഞ്ഞിരപ്പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. രാജീവിന്റെ പിതാവ് പുഷ്പരാജ് കാഞ്ഞിരപ്പള്ളിയിൽ ഓട്ടോഡ്രൈവറാണ്. മാതാവ് : ഓമന (കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാരി). സഹോദരി : അശ്വതി രാഹുൽ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.