കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റേയും 2022,23 സാമ്പത്തികവർഷം നടപ്പാക്കുന്ന വാർഷിക പദ്ധതിയുടേയും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടേയും വികസനസെമിനാർ നടന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ മന്ദിരനിർമ്മാണം,സഹൃദയ വായനശാലാ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം, ടൗൺഹാൾ പരിസരത്ത് പാർക്ക്, ഭവനപുനരുദ്ധാരണം, ജലജീവൻ കുടിവെള്ളപദ്ധതി, പ്രാദേശിക ടൂറിസം പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കും.