മുണ്ടക്കയം : ചെന്നാപ്പാറ, കൊമ്പുകുത്തി പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ വനം വകുപ്പ് കാമറ സ്ഥാപിച്ചു. കഴിഞ്ഞദിവസം ചെന്നാപ്പാറയിൽ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതും തൊട്ടടുത്ത ദിവസം കൊമ്പുകുത്തിയിൽ വളർത്തുനായയെ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയതും നാടിനെ ഭീതിയിലാഴ്ത്തുന്നു.

ചെന്നാപ്പാറ മുകൾ ഭാഗത്ത് വനാതിർത്തിയിലും നായകളെ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയ കൊമ്പുകുത്തിയിലും രണ്ട് കാമറകൾ വീതമാണ് സ്ഥാപിച്ചിരിക്കുന്നത്. വനാതിർത്തിയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. രാത്രി കാലങ്ങളിൽ പ്രദേശവാസികൾ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ പറയുന്നു.