പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 20ാം വാർഡിലെ വരകിൽ കോളനിയിലേക്ക് റോഡ് യാഥാർത്ഥ്യമായി. കഴിഞ്ഞ 45 വർഷത്തിലേറെ ഇടവഴിയിലൂടെ നടന്ന കോളനി നിവാസികളുടെ സ്വപ്‌നമായ റോഡ് പൂർത്തിയായെങ്കിലും റോഡിന്റെ മദ്ധ്യത്തിലായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാർഗ്ഗതടസമാണ്. വഴി പൂർണ്ണമായി ഉപയോഗപ്രദമാകണമെങ്കിൽ പുതിയതായി നിർമ്മിച്ച പാതയിലുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റുകയും വെള്ളമൊഴുക്കുള്ള ഭാഗങ്ങളെങ്കിലും കോൺക്രീറ്റ് ചെയ്യുകയും വേണം.അടിയന്തിരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് വൈകാതെ റോഡ് കോൺക്രീറ്റ് ചെയ്യാൻ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് ആൻഡ്രൂസ് പറഞ്ഞു.