അടിമാലി: ബസ്സിനുള്ളിൽ വീണ് വീട്ടമ്മയ്ക്ക് നിസാര പരിക്ക് പറ്റി. ഇന്നലെ ഉച്ചയോടെ അടിമാലിയിൽ നിന്നും ആനച്ചാലിനു പോകുകയായിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ വീണാണ് മേരിലാൻഡ് വലിയ വീട്ടിൽ റീന സാബു (46) ന് പരിക്കേറ്റത്. സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന റീന ബസ്സ് വളവ് തിരിയുന്നതിനിടെ ബസ്സിനുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.