മുക്കൂട്ടുതറ: എസ്.എൻ.ഡി.പി യോഗം 1598-ാം നമ്പർ മുക്കൂട്ടുതറ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ 30-ാമത് പ്രതിഷ്ഠാ വാർഷികം 31ന് നടക്കും. പുലർച്ചെ 5.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയതായി ശാഖാ സെക്രട്ടറി കെ.എസ് രാജീവൻ അറിയിച്ചു.