കോട്ടയം : ബോധിധർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ 9ാമത് വാർഷികം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.എം.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന രോഗികൾക്കുള്ള സാമ്പത്തിക സഹായവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. ട്രസ്റ്റിന് പുതിയ വൃദ്ധസദനവും ഓഫീസും നിർമ്മിക്കുന്നതിനുള്ള കെട്ടിട നിർമ്മാണ ഫണ്ടിന്റെ ഉദ്ഘാടനം ഡോ.പി.കെ ബാലകൃഷ്ണൻ നിർവഹിച്ചു. ടി.ആർ ശ്രീകുമാർ തെക്കേടത്ത്, ഓമന സണ്ണി, എബി കുന്നേപ്പറമ്പൻ, വി.എസ്.ഗോപാലകൃഷ്ണൻ നായർ, വി.സി സുനിൽ എന്നിവർ പങ്കെടുത്തു.