കറുകച്ചാൽ : കറുകച്ചാൽ പൊലീസ് സ്‌റ്റേഷനിൽ എസ്.എച്ച്.ഒ ഉൾപ്പെടെ 17 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 32 പൊലീസുകാരാണ് സ്‌റ്റേഷനിലുള്ളത്. ബാക്കിയുള്ളവരെല്ലാം രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ്. എല്ലാവരും പരിശോധനയ്ക്ക് വിധേയരായി. പരിശോധനാ ഫലം വരുമ്പോൾ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാമെന്നാണ് കരുതുന്നത്. സ്ഥിതി രൂക്ഷമായാൽ സ്‌റ്റേഷന്റെ പ്രവർത്തനത്തെയും ബാധിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ സ്റ്റേഷനിലേക്ക് ആളുകൾ പരാതികളുമായി വരാവൂവെന്ന് എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ് അറിയിച്ചു. ഫോൺ : 04812485126.