രാമപുരം: പാലാ തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി പാലത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് സംഭവം. വണ്ണപ്പുറത്തുനിന്നും നിന്നും തിരുവനന്തപുരത്തിന് പോവുകയായിരുന്ന കാറും, പാലായിൽ നിന്നും മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന പിക്ക് അപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പിക്ക് അപ്പ് വാൻ തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. രാമപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.