വൈക്കം: വൈക്കത്തപ്പന്റെ ആറാട്ട് എഴുന്നള്ളിപ്പ് സമയത്ത് ഇറക്കി എഴുന്നള്ളിപ്പ് നടത്തുന്ന മണ്ഡപത്തീന്റെ മേൽക്കൂര മരം വീണു തകർന്നു.
വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന് കിഴക്കു ഭാഗത്തുള്ള ഇരുമ്പുഴിക്കരയിലെ ആറാട്ടുകുളത്തിലാണ് നടക്കുക. ഇവിടുത്തെ ഇറക്കിപ്പൂജ മണ്ഡപത്തിന്റെ മേൽക്കുര മരം വീണ് തകർന്നിട്ട് മാസങ്ങളായി. ക്ഷേത്ര ഉപദേശകസമിതിയും സമീപവാസികളും ദേവസ്വം മരാമത്ത് ഓഫിസിലും വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറെയും വിവരം അറിയിച്ചിട്ടും നാശനഷ്ടം വിലയിരുത്തുവാനോ നടപടി സ്വീകരിക്കുവാനോ തയാറായാട്ടില്ലെന്ന് ആരോപണമുണ്ട്.