തലയോലപ്പറമ്പ്: എസ് .എൻ.ഡി.പി.യോഗത്തെ സുവർണ്ണ കാലഘട്ടത്തിലേക്ക് നയിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തലയോലപ്പറമ്പ് യൂണിയന്റെ പൂർണ പിന്തുണ ഉണ്ടെന്ന് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു എന്നിവർ അറിയിച്ചു.
ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന യോഗ നേതൃത്വത്തിന്റെ സംഘടനാ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ അദ്ധ്യക്ഷതയിൽ നടന്ന സംയുക്ത യോഗത്തിൽ യൂണിയന്റെ പൂർണ പിന്തുണ യോഗ നേതൃത്വത്തിനു നൽകി കൊണ്ടുള്ള പ്രമേയം യുണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസഡന്റ് രഞ്ജിത് രാജപ്പൻ,​ കൗൺസിൽ അംഗ ങ്ങളായ അജിഷ് കുമാർ, യു.എസ് പ്രസന്നൻ ,പി.കെ ജയകുമാർ, ഇ.കെ സുരേന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജയ അനിൽ,​ സെക്രട്ടറി ധന്യാ പുരുഷോത്തമൻ,​ വൈസ് പ്രസിഡന്റ് ബീനാ പ്രകാശ്,​ ട്രഷറർ രാജി ദേവരാജൻ എന്നിവർ പ്രസംഗിച്ചു