പൊൻകുന്നം:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചിറക്കടവ് പഞ്ചായത്ത് വനിതാ സഹകരണ സംഘം അനുമോദിച്ചു. സംഘം പ്രസിഡന്റ് മിനി സേതുനാഥ് വിജയികൾക്ക് ഉപഹാരം സമർപ്പിച്ചു. ഭരണസമിതിയംഗങ്ങളായ ശ്യാമള പ്രദീപ്, അമ്പിളി ശിവദാസ്, ബീന ജി.നായർ, ഷാക്കി സജീവ്, ഓമന രാജു, സെക്രട്ടറി സി.കെ പുഷ്പകുമാരി എന്നിവർ സംസാരിച്ചു.