ഇളങ്ങുളം: മുത്താരമ്മൻ കോവിലിൽ അമ്മൻകൊട ഉത്സവം 31ന് തുടങ്ങും. വൈകിട്ട് 7ന് കളമെഴുത്തുംപാട്ടും, 8ന് കാവടി, കുംഭകുട ഹിഡുബൻപൂജ, കെ.എസ്.ചെട്ടിയാരുടെ വിൽപ്പാട്ട്, 9.15ന് മഴുവന്നൂർ ശ്രീഭദ്ര മുടിയേറ്റ് സംഘത്തിന്റെ മുടിയേറ്റ്, പുലർച്ചെ 2ന് കുടിയിരുത്തുകുരുതി എന്നിവയാണ് ആദ്യദിവസത്തെ ചടങ്ങുകൾ. ഫെബ്രുവരി ഒന്നിനാണ് അമ്മൻകൊട ഉത്സവം. രാവിലെ 6ന് എണ്ണക്കുടം, കുത്തിയോട്ടം, കാവടി അഭിഷേകം, 12ന് ഉച്ചക്കൊട, കെ.ശങ്കരനാരായണൻ ചെട്ടിയാരുടെ വിൽപ്പാട്ട്, 1ന് പ്രസാദമൂട്ട്, 2.30ന് വടക്കേഇളങ്ങുളം മാരിയമ്മൻ കോവിലിലേക്ക് എഴുന്നള്ളത്ത്, 7ന് ഓട്ടൻതുള്ളൽ, 8.30ന് എതിരേൽപ്പ്, 9.30ന് കരകം, അഗ്‌നികരകം, കുംഭകുടം എഴുന്നള്ളത്ത്, തുടർന്ന് അത്താഴമൂട്ട്, 10.30ന് കോട്ടയം ശ്രീദുർഗ ഭജൻസിന്റെ നാമാമൃത നാമരസം, 1ന് പടപ്പുനിവേദ്യം, ഇളങ്ങുളം ഗോപാലകൃഷ്ണൻ ചെട്ടിയാരുടെ വിൽപ്പാട്ട്. 2ന് രാവിലെ 8ന് ഭക്തിഗാനമേള, 10ന് പൊങ്കാല, മഞ്ഞൾനീരാട്ട്, 11ന് കുരുതി, വിൽപ്പാട്ട്, 12ന് മഹാപ്രസാദമൂട്ട്.
......................................

പ്രതിഷ്ഠാദിനം

ഇളങ്ങുളം: വടക്കേഇളങ്ങുളം മാരിയമ്മൻകോവിലിൽ ഇന്ന് രാവിലെ പ്രതിഷ്ഠാദിനം ആഘോഷിക്കും. തിടപ്പള്ളി സമർപ്പണം നടത്തും. വൈകിട്ട് 6.30ന് കുംഭകുട ഹിഡുംബൻപൂജ, വിൽപ്പാട്ട് എന്നിവയും നടക്കും.