പാലാ: എസ്.എൻ.ഡി.പി യോഗം അരീക്കര 157ാം നമ്പർ ശാഖയിലെ ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മകര ചതയ മഹോത്സവത്തിന് കൊടിയേറി. തന്ത്രി മേലുകാവ് ഘടനാനന്ദ നാഥപാദ തീർത്ഥരുടെയും മേൽശാന്തി മുത്തോലപുരം പീതാംബരൻ ശാന്തികളുടെയും അനിൽ ശർമ്മയുടെയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. ശാഖാ പ്രസിഡന്റ് ഷാജി അമ്മായികുന്നേൽ, സെക്രട്ടറി സന്തോഷ് പൊട്ടക്കാനാൽ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി ഒന്നിനാണ് പള്ളിവേട്ട ഉത്സവം. 2ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 1ന് അന്നദാനം, വൈകിട്ട് 5ന് വെളിയന്നൂർ പെരുമറ്റം മഹാദേവക്ഷത്രക്കടവിലേക്ക് ആറാട്ട് പുറപ്പാട്, രാത്രി 7ന് ആറാട്ട് വരവേൽപ്, കൊടിയിറക്കൽ, കലശാഭിഷേകം, വലിയ കാണിക്ക, ശ്രീഭൂതബലി.