
കോട്ടയം : മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് അഞ്ചാം ക്ലാസിലേക്കും ആറാം ക്ലാസിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി വിദ്യാർത്ഥികൾക്കും മറ്റു സമുദായത്തിലുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും കോട്ടയം ജില്ലയിലെ സ്ഥിര താമസക്കാരുമാകണം. പട്ടികജാതി വിഭാഗക്കാർ ജില്ലാ പട്ടികജാതി വികസന ഓഫീസിലും, പട്ടികവർഗ വിഭാഗക്കാരും മറ്റു സമുദായത്തിലുള്ളവരും കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിലോ, വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ നൽകണം. അവസാന തീയതി ഫെബ്രുവരി 28. ഫോൺ: 04828 202751.