ചങ്ങനാശ്ശേരി: ഒരു കോടി ഫലവൃക്ഷ തൈ വിതരണത്തിന്റെ ഭാഗമായി കുറിച്ചി കൃഷി ഭവനിൽ മേൽത്തരം ഗ്രാഫ്റ്റഡ് മാവിൻ തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുജാത സുശീലൻ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. 20 രൂപ വിലയുള്ള 72 തൈകളാണ് വിതരണത്തിന് എത്തിയിട്ടുള്ളത്. ആവശ്യക്കാർ കുറിച്ചി കൃഷിഭവനിൽ നേരിട്ട് എത്തിച്ചേരണമെന്ന് കൃഷി ഓ ഫീസർ അറിയിച്ചു.