coat
ചിത്രം: വിതരണത്തിന് എത്തിച്ച കട്ടിലുകള്‍

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പ്ലാൻ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ആരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പട്ടിക ജാതി പട്ടിക വിഭാഗക്കാരുൾപ്പെടെ അപേക്ഷ നൽകിയ അർഹരായ 60 വയസ്സിന് മുകളിലുള്ളവർക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്. കട്ടിലുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു നിർവ്വഹിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കായി 458ഉം പട്ടിക ജാതി പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കായി 238 ഉം കട്ടിലുകൾ വിതരണം ചെയ്യും. പഞ്ചായത്ത് പ്ലാൻ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.