covid

പൊൻകുന്നം : കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ 30 പേർക്ക് കൊവിഡ്. കണ്ടക്ടർ 14, ഡ്രൈവർമാർ 7, മെക്കാനിക്ക് 7, മിനിസ്റ്റീരിയൽ സ്റ്റാഫ് 2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിനു പുറമെ 22 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവർ 52 പേരും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. 200 ജീവനക്കാരിൽ 52 പേരും അവധിയിലായതോടെ വരും ദിവസങ്ങളിൽ ഡിപ്പോയുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുണ്ട്. 28 സർവീസുകളാണ് പൊൻകുന്നം ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ശനിയാഴ്ച 27 സർവീസുകളും നടത്തി. ഒരു പാലാ ബസ് മാത്രമാണ് മുടങ്ങിയത്. ജീവനക്കാർ അധിക ജോലി ചെയ്യുന്നതു മൂലമാണ് സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ കഴിയുന്നത്.