solar

കോട്ടയം : കാർഷിക പമ്പുകൾക്ക് അനെർട്ട് സബ്‌സിഡി നൽകുന്നു. കേന്ദ്ര കർഷക സഹായ പദ്ധതിയായ പിഎം കുസും കോംപോണേന്റ് ബിയുടെ രജിസ്‌ട്രേഷൻ ജില്ലാ ഓഫീസുകൾ മുഖേന ആരംഭിച്ചു. പദ്ധതി പ്രകാരം വൈദ്യുതേതര കാർഷിക പമ്പുകളെ സോളാർ പമ്പുകളാക്കി മാറ്റി ഇന്ധനവില ലാഭിക്കാൻ കർഷകർക്ക് സാധിക്കും. പമ്പുകൾക്ക് 60 ശതമാനംവരെ (കേന്ദ്ര - സംസ്ഥാന സബ്‌സിഡി) നൽകുന്നുണ്ട്. വൈദ്യുതേതര പമ്പുകൾ ഉപയോഗിക്കുന്ന എല്ലാ കർഷകർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് അനെർട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ജില്ലാ അനെർട്ട് ഓഫീസ്, പാറയിൽ ബിൽഡിംഗ്, വടവാതൂർ പി.ഒ, കോട്ടയം. ഫോൺ: 04812575007.