മുണ്ടക്കയം:വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 13 പേർക്കെതിരെ കേസെടുത്തു. പൈങ്ങണയിൽ കാർ ഓട്ടോ യാത്രക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 5 മണയോടെ ബൈപാസ് കവലയിലാണ് സംഭവം.ഇരു വാഹനങ്ങളും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്നു. കാറിൽ ഏലപ്പാറ സ്വദേശികളായ യുവാക്കളും ഓട്ടോയിൽ ജോലിക്ക് പോയി മടങ്ങിവരുന്ന പനക്കച്ചിറ സ്വദേശികളായ കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പട്ട് 31ാം മൈൽ വേ ബ്രിഡ്ജിനു സമീപത്തു വച്ചു ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായതായി പറയപ്പെടുന്നു. സംഭവത്തിൽ കാർ യാത്രക്കാരായ ഏലപ്പാറ സ്വദേശികളായ എട്ടു പേർക്കെതിരെയും, ഓട്ടോറിക്ഷയിൽ സഞ്ചരിച്ച അഞ്ചുപേർക്കെതിരെയുമാണ് മുണ്ടക്കയം പൊലീസ് കേസെടുത്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചതായി മുണ്ടക്കയം സിഐ അറിയിച്ചു