വാലാച്ചിറ: എസ്.എൻ.ഡി.പി യോഗം 6383 ാം നമ്പർ വാലാച്ചിറ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 7ാമത് പ്രതിഷ്ഠ വാർഷികം ഫെബ്രുവരി 1ന് നടക്കുമെന്ന് പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ,സെക്രട്ടറി കെ.പി സദാനന്ദൻ എന്നിവർ അറിയിച്ചു. രാവിലെ 7.30ന് ശാഖ പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ പതാക ഉയർത്തും. 7.45ന് ഗുരുപുഷ്പാംഞ്ജലി, 8ന് സമൂഹപ്രാർത്ഥന, 9ന് ഗുരുപൂജ എന്നിവ നടക്കും. മേൽശാന്തി സുരേഷ് വടയാർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.