കടുത്തുരുത്തി :എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വന്ന കോടതി വിധി ചില കേന്ദ്രങ്ങൾ യോഗം ജനറൽ സെക്രട്ടറിക്കെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നത് എന്ത് വില കൊടുത്തും ചെറുക്കുമെന്നും കടുത്തുരുത്തി യൂണിയൻ കൗൺസിൽ വ്യക്തമാക്കി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹം നയിക്കുന്ന പാനലിനും യൂണിയൻ കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ സി.എം ബാബു, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.സി ബൈജു, കൗൺസിൽ അംഗങ്ങളായ ജയൻ പ്രസാദ്, മേമുറി,എം.ഡി ശശിധരൻ, രാജൻ കപ്പിലാംകൂട്ടം, എസ് ശിവാനന്ദൻ,വി പി.ബാബു, എം.എസ് സന്തോഷ് എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ നന്ദി പറഞ്ഞു.